കണ്ണൂർ:കേരള രാഷ്ട്രീയത്തിലെ രണ്ട് കരുത്തുറ്റ നേതാക്കൾ ഒരേ ഫ്രെയിമിൽ നിൽക്കുമ്പോൾ അവിടെ ചർച്ചയാകുന്നത് കേവലം അധികാരത്തിന്റെ കണക്കുകളല്ല, മറിച്ച് നൽകപ്പെട്ട വാക്കിന്റെ രാഷ്ട്രീയ പ്രാധാന്യമാണ്. പ്രതിപക്ഷ നേതാവ് വി.ഡി. ......
ഫ്ലോറിഡ: 54 വർഷങ്ങൾക്ക് ശേഷം മനുഷ്യർ ചന്ദ്രന്റെ മറുപുറം കണ്ടു. ആർട്ടെമിസ് 2 ദൗത്യസംഘത്തിലെ നാലുപേർ ചന്ദ്രനെ ചുറ്റിയെത്തിയതോടെ പിറന്നത് പുതുചരിത്രമാണ്. ......
ചോദ്യം: യുഡിഎഫ് നൂറിലധികം സീറ്റുമായി അധികാരത്തിൽ വരുമെന്നു താങ്കൾ പറയുന്നു. പക്ഷേ പുറത്തുവരുന്ന പല സർവ്വേ ഫലങ്ങളും സൂചന നൽകുന്നത് അങ്ങനയല്ലല്ലോ ?
വി ഡി സതീശൻ: തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വരുന്ന മിക്കവാറും സർവെകൾ യാതൊരു ശാസ്ത്രീയ അടിസ്ഥാനവുമില്ലാതെ നിഷിപ്ത താല്പര്യത്തോടെ തട്ടിക്കൂട്ടിയ സര്‍വെകളാണ്. ഭൂരിഭാഗവും പെയ്ഡ് സര്‍വെകളാണ്. ......
കോട്ടയം : വലിയനോമ്പ് പൂർത്തീകരിച്ചതിന് പിന്നാലെ മലങ്കരസഭയുടെ ദേവാലയങ്ങളിൽ സമാധാന അന്തരീക്ഷം തകർക്കാൻ ബോധപൂർവ്വമായ ശ്രമങ്ങൾ നടക്കുകയാണ്. കട്ടച്ചിറയിൽ സംസ്ക്കാര ശുശ്രൂഷ നടത്താനെത്തിയവർ തമ്മിൽ തല്ലുകയും പോലീസിനെ ആക്രമിക്കുകയും ചെയ്തു. ......
തിരുവനന്തപുരം : കത്രിക കൊണ്ട് കഴുത്തിന് ഗുരുതരമായി പരിക്കേറ്റ തമിഴ്നാട് സ്വദേശിയായ നാലുവയസുകാരന് സങ്കീർണ്ണ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി തിരുവനന്തപുരം കിംസ്ഹെൽത്ത്. വീട്ടിൽ കളിച്ചുകൊണ്ടിരിക്കെ കത്രിക കൊണ്ട് കഴുത്തിലെ പ്രധാന രക്ത ധമനി മുറിഞ്ഞ് അമിത രക്തസ്രാവം ഉണ്ടായതിനെ തുടർന്ന് അതീവ ഗുരുതരാവസ്ഥയിലാണ് കുട്ടിയെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചത്.
പേപ്പർ ക്രാഫ്റ്റുകൾ നിർമ്മിക്കുന്നതിനിടെ അബദ്ധത്തിൽ കുട്ടിയുടെ കഴുത്തിൽ കത്രിക കൊള്ളുകയായിരുന്നു. ......

പൂതൃക്ക പഞ്ചായത്ത് പ്രസിഡന്റിന്റെ രാജി : 20 ലക്ഷം രൂപയുടെ ഡീല്‍ പുറത്തായി .കോഴ വാഗ്ദാനം ഓഡിയോ ക്ലിപ്പ് പുറത്തുവിട്ട് ട്വന്റി20 പാര്‍ട്ടി കുന്നത്തുനാട്ടിലെ പരാജയ ഭീതി കോണ്‍ഗ്രസ്സ് വ്യാപകമായി പണം ഒഴുക്കുന്നു കുന്നത്തുനാട്ടിലെ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥി വി.പി.സജീന്ദ്രന്റെ വെളുത്ത ഇന്നോവാകാറിലും, തുടര്‍ന്ന് കോലഞ്ചേരിയിലെ സെന്‍ട്രല്‍ ഇലക്ഷന് കമ്മിറ്റി ഓഫീസിലും വച്ചായിരുന്നു ഡീല്‍.പൂതൃക്ക് സഹകരണ ബാങ്ക് പ്രസിഡന്റ്, കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റ് തുടങ്ങിയവരും ചേര്‍ന്നാണ് ഡീല്‍ ഉറപ്പിച്ചത്.ആദ്യം 5 ലക്ഷം പണമായും, 7 ലക്ഷത്തിന്റെ ബാങ്ക് ലോണും, അതിന്റെ പലിശയും ചേര്‍ന്ന് 15 ലക്ഷത്തിനായിരുന്നു ഡീല്‍, ഇന്നലെയാണ് 20 ലക്ഷമാക്കി ഉയര്‍ത്തിയത്
ട്വന്റി20 പാര്‍ട്ടിയില്‍ നിന്നാല്‍ അഴിമതി നടത്താനാവില്ലെന്നും, കടം തങ്ങള്‍ വീട്ടാമെന്നുമാണ് കോണ്‍ഗ്രസ്സ് നേതാക്കള്‍ നല്കിയ വാഗ്ദാനം27-ാം തിയതി വൈകിട്ട് 6.45 മണിക്ക് സജീന്ദ്രന്റെ വെളുത്ത ഇന്നോവ കാറിലും, തുടര്‍ന്ന് കോലഞ്ചേരിയിലെ സെന്‍ട്രല്‍ ഇലക്ഷന് കമ്മിറ്റി ഓഫീസിലും നടന്ന ചര്‍ച്ചയില്‍ 15 ലക്ഷത്തിന് ഡീല്‍ ഉറപ്പിച്ചു. 29-ന് രാജി പ്രഖ്യാപിക്കുമെന്നുമായിരുന്നു ധാരണ.
ഡീല്‍ പുറത്തായെന്നും, 5 ലക്ഷം കൂടി നല്‍കണെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് രാജി പ്രഖ്യാപനം വൈകാന്‍ കാരണം.കുന്നത്തുനാട്ടിലെ എന്‍ഡിഎയുടെ മുന്നേറ്റം കണ്ട് വിറളിപൂണ്ട കോണ്‍ഗ്രസ്സ് പണമൊഴുക്കി തിരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് ശ്രമിക്കുന്നതെന്ന് ട്വന്റി 20 പാര്‍ട്ടി പ്രസിഡന്റ് സാബു ജേക്ക്ബ് പറഞ്ഞു. ......
പട്ടികജാതിക്കാർക്ക് മന്ത്രിസ്ഥാനം നിക്ഷേധിക്കുകയും സർക്കാർ 18411 കോടി രൂപ അട്ടിമറിക്കുകയും ചെയ്തു. കെ.പി.എം.എസ്
എൽ.ഡി.എഫ് പ്രകടനപത്രികയിൽ എസ്.സി./എസ്.ടി. ......
കൊച്ചി: പുതുതായി ഉദ്ഘാടനം ചെയ്ത പ്രധാനമന്ത്രിയുടെ ഓഫീസ് കെട്ടിടമായ സേവാ തീർത്ഥിൽ എൽജി ഇലക്ട്രോണിക്സിൻറെ ഹീറ്റിംഗ്, വെന്റിലേഷൻ, എയർ കണ്ടീഷനിംഗ് (എച്ച് വി എ സി) സൊല്യൂഷനുകൾ സജ്ജീകരിച്ചു.
113 ഔട്ട് ഡോർ യൂണിറ്റുകൾ ഉൾപ്പെടുന്ന 1,590 ഹോഴ്സ് പവർ ശേഷിയുള്ള ഒരു വേരിയബിൾ റഫ്രിജറൻറ് ഫ്ലോ (വിആർഎഫ്) എയർ കണ്ടീഷനിംഗ് സിസ്റ്റമാണിത്. കമ്പനിയുടെ പൂനെ നിർമ്മാണ കേന്ദ്രത്തിൽ നിന്നാണ് ഈ സംവിധാനം വിതരണം ചെയ്തത്. ......
അഞ്ജലി നായര്‍ തിങ്കളാഴ്ച്ച വീണ്ടും ഹൈക്കോടതിയെ സമീപിക്കും
റിട്ടേണിംഗ് ഓഫീസര്‍ സ്വീകരിച്ചത് രാഷ്ട്രീയ പ്രേരിതവും, ഏകപക്ഷീയവുമായ നിലപാട്
ജനങ്ങള്‍ക്ക് പരിചിതമായ പേരാണ് ബാലറ്റില്‍ വേണ്ടതെന്ന ഹൈക്കോടതി നിര്‍ദ്ദേശമാണ് റിട്ടേണിംഗ് ഓഫീസര്‍ അട്ടിമറിച്ചത്
തൃപ്പൂണിത്തുറ : വോട്ടിംഗ് യന്ത്രത്തിലെ ബാലറ്റിലും ഇവിഎം മെഷീനിലും തന്റെ പേര് അഞ്ജലി നായര്‍ എന്നാക്കണമെന്ന ആവശ്യത്തെ അനുകൂലമായി പരിഗണിക്കണമെന്ന ഹൈക്കോടതിയുടെ നിര്‍ദ്ദേശം റിട്ടേണിംഗ് ഓഫീസര്‍ അട്ടിമറിച്ചുവെന്ന് അഞജിലി നായര്‍ പറഞ്ഞു. രാഷ്ടീയ ഗൂഢലക്ഷ്യത്തോടെയാണ് റിട്ടേണിംഗ് ഓഫീസര്‍ നിലപാട് സ്വീകരിച്ചതെന്നും ഇതിനെതിരെ വീണ്ടും ഹൈക്കോടതിയെ സമീപിക്കുമെന്നും അഞ്ജലി നായര്‍ പറഞ്ഞു.
തൃപ്പൂണിത്തുറ നിയോജകമണ്ഡലത്തിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായ തന്നെ സിനിമാ മേഖലയിലും, പൊതുവായും അഞ്ജലി നായര്‍ എന്നാണ് അറിയപ്പെടുന്നത്. ......
കോലഞ്ചേരി : കുന്നത്തുനാടിന് 5000 കോടിയുടെ പാക്കേജ് പ്രഖ്യാപിച്ച് എന്‍.ഡി.എ മുന്നണി. ഇന്നലെ (05.04.2026) കോലഞ്ചേരിയില്‍ സംഘടിപ്പിച്ച എന്‍.ഡി.എ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സാന്നിധ്യത്തില്‍ ട്വന്റി20 പാര്‍ട്ടി പ്രസിഡന്റ് സാബു എം. ജേക്കബ്ബാണ് പാക്കേജ് പ്രഖ്യാപിച്ചത്. തിരുവാണിയൂര്‍, പൂതൃക്ക,കുന്നത്തുനാട്, വടവ്കോട്-പുത്തന്‍കുരിശ് പഞ്ചായത്തുകളിലെ 2000 പേര്‍ക്ക് ബി.പി.സി.എല്‍ കൊച്ചി റിഫൈനറിയില്‍ ദിവസവേതനത്തില്‍ നേരിട്ട് തൊഴില്‍. ......